തിരുവനന്തപുരം : 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയോ മുൻ അധ്യക്ഷനും എംപിയുമായ രാഹുൽ ഗാന്ധിയെയോ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് നാമനിർദേശം ചെയ്തേക്കാമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂർ.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം ഉള്ളതിനാൽ അപ്രതീക്ഷിത ഫലമുണ്ടാകുമെന്നും തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയെ തോൽപ്പിച്ച് ഇന്ത്യ മുന്നണി അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടെന്നും ശശി തരൂർ പറഞ്ഞു. ‘‘അതിനാൽ കാത്തിരുന്ന് കാണേണ്ടതുണ്ട്’’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.