തിരുവനന്തപുരം: രാജ്യം നിര്‍ണായക വിധിക്കായി കാത്തിരിക്കുമ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ അവിശ്വാസം പ്രകടിപ്പിച്ച് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍. 2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ കണക്കുകളെ ചൂണ്ടിക്കാട്ടിയാണ് തരൂരിന്‍റെ പ്രതികരണം. ജനഹിതം അറിയാന്‍ രാജ്യം കാത്തുനില്‍ക്കുമ്പോള്‍ എക്സിറ്റ് പോള്‍ പാളിയ ചരിത്രമുണ്ടെന്ന ഓര്‍മപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍.