വിവേക് അഗ്‌നിഹോത്രിയുടെ ‘ദ കാശ്മീർ ഫയൽസ്’ ഓസ്‌കാറിലേക്ക്. സംവിധായകൻ തന്നെയാണ് ട്വിറ്ററിലൂടെ ‘ദി കശ്മീർ ഫയൽസ്’ 2023 ലെ ഓസ്‌കാർ പട്ടികയിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്തതിന്റെ വിവരം അറിയിച്ചത്. 5 ഇന്ത്യൻ ചിത്രങ്ങളാണ് ഓസ്‌കാർ പട്ടികയിൽ സ്ഥാനം പിടിച്ചത്. ആർആർആർ, ഗംഗുബായ് കത്യവാടി, ദ കാശ്മീർ ഫയൽസ്, കാന്താര, ചെല്ലോ ഷോ എന്നിവയാണ് ഓസ്‌കാർ അർഹതയുള്ള 301 ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചത്.
അവസാന നോമിനേഷനുകൾ ജനുവരി 24ന് പ്രഖ്യാപിക്കും. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ട പലായനത്തെ ചുറ്റിപ്പറ്റിയാണ് കശ്മീരി ഫയൽ എന്ന ചിത്രം ചർച്ച ചെയ്യുന്നത്. അതേസമയം, കാന്താരയ്ക്ക് 2 ഓസ്‌കാർ നോമിനേഷൻ ലഭിച്ചു എന്നറിയിക്കുകയാണ് നിർമ്മാതക്കളായ ഹോം ബെയിൽ ഫിലിംസ്. തങ്ങളുടെ ട്വിറ്റർ പേജിലൂടെയാണ് ഹോം ബെയിൽ ഫിലിംസ് സന്തേഷം പങ്കുവെച്ചത്.മികച്ച സിനിമയ്ക്കും നടനുമുള്ള നോമിനേഷനാണ് ലഭിച്ചിരിക്കുന്നത്.
‘കാന്താര’യ്ക്ക് 2 ഓസ്‌കാർ യോഗ്യതകൾ ലഭിച്ചുവെന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു! ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയോടെയും മുന്നോട്ടുള്ള ഈ യാത്ര പങ്കിടാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാണ് ഹോം ബെയിൽ ഫിലിംസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.