തിരുവനന്തപുരം:എല്‍ഡിഎഫ് എംഎൽഎമാര്‍ക്ക് കൂറുമാറാന്‍ കോടികള്‍ വാഗ്ദാനം ചെയ്ത് തോമസ് കെ.തോമസ്. ആന്‍റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തു. എൻസിപി അജിത് പവാർ പക്ഷത്ത് എത്തിക്കാനായിരുന്നു ശ്രമം. തോമസ് കെ.തോമസിന് മന്ത്രിസ്ഥാനം നിഷേധിച്ചത് ഇതുകാരണം. മുഖ്യമന്ത്രി ഇക്കാര്യം സി.പി.എമ്മിനെ അറിയിച്ചു. ആരോപണം നിഷേധിച്ച് തോമസ് കെ.തോമസ്.
ഏകാംഗ കക്ഷി എംഎൽഎമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി–ലെനിനിസ്റ്റ്) എന്നിവർക്ക് 50 കോടി വീതം തോമസ് വാഗ്ദാനം ചെയ്തെന്നാണു മുഖ്യമന്ത്രിക്കു ലഭിച്ച വിവരം. ബിജെപിയുടെ സഖ്യകക്ഷിയായ എൻസിപിയിൽ (അജിത് പവാർ) ചേരാനായിരുന്നത്രേ ക്ഷണം. പിണറായി വിളിപ്പിച്ച് അന്വേഷിച്ചപ്പോൾ ആന്റണി രാജു വിവരം സ്ഥിരീകരിച്ചു. ഓർമയില്ലെന്നായിരുന്നു കുഞ്ഞുമോന്റെ മറുപടി.