തൃശൂർ: തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7.30ന് നടക്കും. ഇതിനായുള്ള സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയായി. പ്രത്യേകം മോക് ഡ്രില്ലും കഴിഞ്ഞ ദിവസം നടന്നു. തിരുവമ്പാടി ദേവസ്വം കെ റെയിൽ, വന്ദേ ഭാരത് എന്നിവയുടെ മാതൃകകൾ ഇത്തവണ വെടിക്കെട്ടിലൂടെ അവതരിപ്പിക്കും. പല വർണങ്ങളിലുള്ള നിലയമിട്ടുകളാവും പാറമ്മേക്കാവ് വിഭാഗത്തിന്റെ പ്രത്യേകത.
ആദ്യം പാറമേക്കാവും പിന്നാലെ തിരുവമ്പാടിയും വെടിക്കെട്ടിന് തിരി കൊളുത്തുക. ഇന്നത്തെ സാമ്പിൾ വെടിക്കെട്ട്, പ്രാധാന വെടിക്കെട്ട്, ഒന്നാം തിയതിയിലെ പകൽ വെടിക്കെട്ട് എന്നിവക്കായി 2000 കിലോ വീതം ഗ്രാം വെടി മരുന്ന് പൊട്ടിക്കാനാണ് പെസൊ അനുമതി നൽകിയിട്ടിക്കുന്നത്.
ഒന്നാം തിയതി പുലർച്ചെ 3 മണിക്കാണ് പ്രാധാന വെടികെട്ട് നടക്കുക. വെടി മരുന്ന് സൂക്ഷിക്കുന്ന മാഗസിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.