Sunday, December 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആവേശമായി വെടിക്കെട്ട്: തൃശൂർ പൂരത്തിന് ഇന്ന് കൊടിയിറങ്ങും

ആവേശമായി വെടിക്കെട്ട്: തൃശൂർ പൂരത്തിന് ഇന്ന് കൊടിയിറങ്ങും

തൃശൂർ: കാഴ്ചക്കാരുടെ കണ്ണും മനസ്സും നിറച്ച് വർണാഭമായി തൃശൂർ പൂരത്തിന്‍റെ വെടിക്കെട്ട്. ഒരു മണിക്കൂറിലധികം വൈകി തുടങ്ങിയ വെടിക്കെട്ടിന് ആദ്യം തിരികൊളുത്തിയത് തിരുവമ്പാടി വിഭാഗമാണ്. തുടർന്ന് തിരുവമ്പാടിക്ക് മറുപടിയുമായി പാറമേക്കാവ് വാനിൽ വർണവിസ്മയം തീർത്തു. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ 36 മണിക്കൂർ നീണ്ട പുരാവേശങ്ങൾക്ക് ഇന്ന് കൊടിയിറങ്ങും.

ഈ വർഷത്തെ കുടമാറ്റത്തിന് ആവേശ്വോജ്വലമായ പര്യവസാനമായി. പാറമേക്കാവും തിരുവമ്പാടിയും 60 സെറ്റുകൾ വിതം കുടകളാണ് പ്രദർശിപ്പിച്ചത്. പത്ത് വീതമായിരുന്നു ഇരു വിഭാഗത്തിന്‍റെയും സ്പെഷ്യല്‍ കുടകൾ. ആലവട്ടവും വെഞ്ചാമരവുമായി ആദ്യം വരവറിയിച്ചത് പാറമേക്കാവ് ഭഗവതിയായിരുന്നു. പാറമേക്കാവ് ഗജവീരന്മാരെ നിരത്തുന്ന കോർപറേഷൻ ഭാഗം വരെ 7 തവണ വർണ കുടകൾ വിടർത്തി. തുടർന്ന് ആലവട്ടവും വെഞ്ചാമരവും മുത്തുക്കുടയുമായി തിരുവമ്പാടിയുടെ വരവറിയിക്കലായി. ആദ്യം സ്പെഷ്യൽ കുട അവതരിപ്പിച്ചത് പാറമേക്കാവായിരുന്നു. കരിങ്കാളിയും തൃശ്ശൂരുകാരുടെ സ്വന്തം പുലികളിയും, തെയ്യവും, എൽ.ഇ.ഡി കണ്ണനും, ശിവനുമടക്കം 10 പാറമേക്കാവ് സ്പെഷ്യലുകൾ ആണ് അണിനിരന്നത്.

പാറമേക്കാവിന്‍റെ ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിച്ച ശേഷമായിരുന്നു തിരുവമ്പാടി അവരുടെ വജ്രായുദ്ധം. അർജന്‍റീനയുടെ സ്വന്തം മിശിഹയെ പുറത്തെടുത്തു. ലൈറ്റ് ഓഫ് ആക്കുമ്പോൾ തിരുവമ്പാടി മെസിയെ കൂടാതെ ഭദ്രകാളിയും, ശിവനും, അർദ്ധനാരീശ്വരൻ പത്തു സ്പെഷ്യലുകളാണ് തിരുവമ്പാടിക്ക്. കാഴ്ചക്കാരുടെ കണ്ണും മനസ്സും നിറച്ചായിരുന്നു പാറമേക്കാവിന്‍റെയും തിരുവമ്പാടിയുടേയും മടക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments