Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതുര്‍ക്കി– സിറിയ ഭൂകമ്പത്തില്‍ മരണം 36,000 കടന്നു

തുര്‍ക്കി– സിറിയ ഭൂകമ്പത്തില്‍ മരണം 36,000 കടന്നു

തുര്‍ക്കി– സിറിയ ഭൂകമ്പത്തില്‍ മരണം 36,000 കടന്നു. യഥാര്‍ഥ കണക്ക് ഇതിലും ഇരട്ടിയോളം വരുമെന്നാണ് വിലയിരുത്തല്‍. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം അവസാനിക്കുകയാണെന്നും രക്ഷപ്പെട്ടവരെ സഹായിക്കുന്നതിനാണ് ഇനി മുന്‍ഗണനയെന്നും യു.എന്‍. ദുരിതാശ്വാസ മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്സ് പറഞ്ഞു.

ദുരന്തം നടന്ന് ഒരാഴ്ച പിന്നിട്ടതോടെ ജീവനോടെ ആളുകളെ പുറത്തെടുക്കാമെന്ന പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു. ഈ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം അവസാനിക്കാറായെന്ന് യു.എന്‍. ദുരിതാശ്വാസ മേധാവി പറഞ്ഞത്. ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് സഹായമൊരുക്കലാണ് അടുത്തഘട്ടം. തുര്‍ക്കിയിലും സിറിയയിലുമായി എട്ടുലക്ഷത്തോളം പേര്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പതിനായിരങ്ങള്‍ കൊടും തണുപ്പില്‍ ആവശ്യത്തിന് വലസ്ത്രങ്ങളോ പുതപ്പോ ഇല്ലാതെ വഴിയിരകില്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് ടെന്റുകള്‍ ഉള്‍പ്പെടെ നിര്‍മിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് വിദേശ രാജ്യങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ പ്രാധാന്യം നല്‍കുന്നത്.

സിറിയയിലെ വിമതനിയന്ത്രിത മേഖലകളില്‍ ഇപ്പോഴും നാമമാത്രമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സഹായമെത്തിക്കാന്‍ സഹകരിക്കണമെന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനോട് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ട് ആവശ്യപ്പെട്ടു. പിന്നാലെ സഹായവുമായി യു.എന്നിന്റെ 52 ട്രക്കുകള്‍ വിമത നിയന്ത്രിത മേേഖലയിലേക്ക് എത്തി. തുര്‍ക്കിയില്‍നിന്ന് സിറിയയിലേക്ക് രക്ഷാദൗത്യത്തിനായി രണ്ടുപാതകള്‍ കൂടി തുറക്കാനും ധാരണയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments