രാജ്യത്തെ മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണം അടച്ചുപൂട്ടി ട്വിറ്റർ. ഡൽഹി, മുംബൈ ഓഫീസുകളാണ് അടച്ചിടുന്നത്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും നിർദ്ദേശം. എലോൺ മസ്‌കിന്റെ ചെലവ് ചുരുക്കൽ ദൗത്യത്തിൻ്റെ ഭാഗമായാണ് തീരുമാനമെന്നും റിപ്പോർട്ട്. രാജ്യ തലസ്ഥാനമായ ഡൽഹിയിലെയും സാമ്പത്തിക കേന്ദ്രമായ മുംബൈയിലെയും ഓഫീസുകൾ അടച്ചിടാനാണ് തീരുമാനം. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഓഫീസ് നിലനിർത്തനം കമ്പനി തീരുമാനിച്ചതായി പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇന്ത്യയിലെ ജീവനക്കാരിൽ 90 ശതമാനത്തിലധികം പേരെ കഴിഞ്ഞ വർഷം ട്വിറ്റർ പിരിച്ചുവിട്ടിരുന്നു. അതേസമയം ട്വിറ്ററിനെ സാമ്പത്തികമായി സുസ്ഥിരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മസ്‌ക് ജീവനക്കാരെ പിരിച്ചുവിടുന്നതും ലോകമെമ്പാടുമുള്ള ഓഫീസുകൾ പൂട്ടുന്നതും തുടരുകയാണ്.