പരമ്പരാഗത ബ്ലൂ ടിക്കുകള്‍ ഒഴിവാക്കി ട്വിറ്റര്‍ അവയ്ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയതോടെ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ക്ക് അക്കൗണ്ട് വെരിഫിക്കേഷന്‍ നഷ്ടമായി. പണം നല്‍കാത്തവരുടേത് ഒഴിച്ച് ബാക്കിയെല്ലാ ഹാന്‍ഡിലില്‍ നിന്നും ബ്ലൂ ടിക്കുകള്‍ മാഞ്ഞതോടെ മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ട്വിറ്റര്‍ ഹാന്‍ഡില്‍ വെരിഫൈഡ് അല്ലാതെയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിന് നേരെയും ട്വിറ്ററില്‍ ബ്ലൂ ടിക്കില്ല. പൃഥ്വിരാജ്, ടൊവിനോ, ആസിഫ് അലി മുതലായ താരങ്ങളുടെ എല്ലാം അക്കൗണ്ടുകളില്‍ നിന്ന് ബ്ലൂ ടിക് നീങ്ങി. സിഎംഒ കേരള പേജിന് ബ്ലൂ ടിക്കില്ലെങ്കിലും അംഗീകൃത സര്‍ക്കാര്‍ അക്കൗണ്ട് എന്ന് സൂചിപ്പിക്കുന്ന ചാരനിറത്തിലുള്ള അടയാളം നല്‍കിയിട്ടുണ്ട്.
പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്യാത്തവരുടെ അക്കൗണ്ടുകളില്‍ നിന്ന് ഇന്നലെയോടെ ബ്ലൂ ടിക്കുകള്‍ മാഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധി, വിരാട് കോലി, ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളും വെരിഫൈഡ് അല്ലാതെയായി.
ലെഗസി ബ്ലൂ ടിക്ക് മാഞ്ഞതോടെ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തുടങ്ങിയവരുടെ അക്കൗണ്ടുകളുടെ വെരിഫിക്കേഷനും നീങ്ങി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അക്കൗണ്ട് വെരിഫൈഡാണ്. ബ്ലൂ ടിക്കിന് പകരം വെരിഫൈഡ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നതിനായി ചാരനിറത്തിലുള്ള അടയാളമാണ് നല്‍കിയിരിക്കുന്നത്. കായിക താരങ്ങളായ വിരാട് കൊഹ്ലി, രോഹിത് ശര്‍മ മുതലായവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളും ഇപ്പോള്‍ വെരിഫൈഡല്ല.