Sunday, January 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഎഇയുടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ വർധനവ്

യുഎഇയുടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ വർധനവ്

ദുബായ് : യുഎഇയുടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2024ൽ 131,000 ആയി ഉയർന്നു. 350 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് വർധിക്കുന്ന സ്വദേശിവത്കരണമെന്ന് റിപ്പോർട്ടുണ്ട്.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2025ലെ ആദ്യ കാബിനറ്റ് യോഗത്തിൽ 2024ലെ രാജ്യത്തിന്‍റെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞു. നഫീസ് പ്രോഗ്രാമും അത് നൽകുന്ന ആനുകൂല്യങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സ്വദേശിവത്കരണം 2024ൽ യുഎഇ കൈവരിച്ച ശ്രദ്ധേയമായ നിരവധി നേട്ടങ്ങളിൽ ഒന്നു മാത്രമാണ്. രാജ്യത്തിന്‍റെ വളർച്ച കാണിക്കുന്ന മറ്റ് സംഭവങ്ങളും ഉണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

വിദേശ വ്യാപാരം ആദ്യമായി 2.8 ട്രില്യൻ ദിർഹം കടന്നു. വ്യാവസായിക കയറ്റുമതിയുടെ മൂല്യം 190 ബില്യൻ ദിർഹത്തിൽ എത്തി. മൊത്തം വിദേശ നേരിട്ടുള്ള നിക്ഷേപം 130 ബില്യൻ ദിർഹത്തിൽ എത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com