Friday, March 28, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഎയിൽ വൻ തൊഴിലവസരങ്ങൾ

യുഎയിൽ വൻ തൊഴിലവസരങ്ങൾ

അബുദാബി : യുഎഇ‍ അടുത്ത 6 വർഷത്തിനുള്ളിൽ 128 ബില്യൻ ദിർഹത്തിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിെഎ) ലക്ഷ്യമിട്ട് പ്രവർത്തനം തുടങ്ങി. ഇതോടെ രാജ്യത്ത് തൊഴിലവസരങ്ങൾ കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷ. ഉൽപാദനം, സാങ്കേതികവിദ്യ, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, ധനകാര്യം, ആരോഗ്യ സംരക്ഷണം, ലോജിസ്റ്റിക്സ്, പുനരുപയോഗ ഊർജം തുടങ്ങിയ വിവിധ മേഖലകളിലായി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

കൂടാതെ, ക്ലൗഡ് കംപ്യൂട്ടിങ്ങിൽ എെഎ, സൈബർ സുരക്ഷ, സോഫ്റ്റ്‌വെയർ വികസനം, വിശകലന വിദഗ്ധർ എന്നീ മേഖലകളിലും പുനരുപയോഗ ഊർജ ഗവേഷകരും എൻജിനീയർമാരും, മണി മാനേജർമാരും ക്രെഡിറ്റ് റിസ്ക് അനലിസ്റ്റുകളും, നൈപുണ്യമുള്ള വിതരണ ശൃംഖലയും വെയർഹൗസിങ് തൊഴിലാളികളും ത്രിഡി പ്രിന്റിങ്, ഓട്ടോമേഷൻ എന്നീ രംഗങ്ങളിലെ വിദഗ്ധർക്കും അടുത്ത 6 വർഷത്തിനുള്ളിൽ പുതിയ വിദേശ നിക്ഷേപങ്ങൾ കാരണം ഉയർന്ന ഡിമാൻഡുണ്ടാകും.

2023ലെ 112 ബില്യൻ ദിർഹത്തിൽ നിന്ന് 2031നകം 240 ബില്യൻ ദിർഹമായി അടുത്ത ആറ് വർഷത്തിനുള്ളിൽ വാർഷിക വിദേശ നിക്ഷേപ ഒഴുക്ക് ഇരട്ടിയിലധികം വർധിപ്പിക്കുന്നതിനുള്ള ദേശീയ നിക്ഷേപ തന്ത്രത്തിന് തിങ്കളാഴ്ചയാണ് യുഎഇ മന്ത്രിസഭ അംഗീകാരം നൽകികിയത്. പുതിയ വ്യവസായങ്ങൾ പ്രവേശിക്കുകയും നിലവിലുള്ള കമ്പനികൾ വിദേശ നിക്ഷേപം വികസിപ്പിക്കുകയും ചെയ്യുന്നതോടെ തൊഴിൽ മേഖലയെ മികച്ച രീതിയിൽ പരിപോഷിപ്പിക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു.

നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണിത്. സാങ്കേതികവിദ്യ, ധനകാര്യം, ലോജിസ്റ്റിക്‌സ്, പുനരുപയോഗ ഊർജം തുടങ്ങിയ പ്രധാന മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രഫഷനലുകളുടെ ആവശ്യം ഉയരും. ചലനാത്മകവും വളരുന്നതുമായ ഒരു സമ്പദ്‌വ്യവസ്ഥയിൽ അവസരങ്ങൾ തേടുന്ന പ്രാദേശിക പ്രതിഭകൾക്കും ആഗോള പ്രഫഷനലുകൾക്കും ഇത് വാതിലുകൾ തുറക്കും.

വൻകിട പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും വൈവിധ്യമാർന്ന വൈദഗ്ധ്യമുള്ള ആളുകളെ ആവശ്യമായി വരും. അതിനുപുറമെ, ബിസിനസ് പ്രവർത്തനങ്ങളിലെ ഉയർച്ച റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, പ്രഫഷനൽ സേവനങ്ങൾ തുടങ്ങിയ മറ്റ് മേഖലകളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കും. നിർമാണത്തിലും വ്യാവസായിക നവീകരണത്തിലുമുള്ള വർധിച്ച നിക്ഷേപം എൻജിനീയർമാർ, ടെക്നീഷ്യൻമാർ, സപ്ലൈ ചെയിൻ പ്രഫഷനലുകൾ എന്നിവർക്കുള്ള ആവശ്യം സൃഷ്ടിക്കും. 3ഡി പ്രിന്റിങ്, ഓട്ടോമേഷൻ ഉൾപ്പെടെയുള്ള നൂതന ഉൽപാദനം പ്രത്യേക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.


ഐടി മേഖലയിൽ വർധിച്ച എഫ്ഡിഐ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്താൻ അനുവദിക്കുമെന്നും ഇത് കൃത്രിമ ബുദ്ധി, സൈബർ സുരക്ഷ, സോഫ്റ്റ്‌വെയർ വികസനം, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവയിൽ തൊഴിലവസരങ്ങൾക്ക് കാരണമാകുമെന്നും വിലയിരുത്തുന്നു. നാഷനൽ ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജി 2031ൽ കൂടുതൽ വൈവിധ്യപൂർണവും സ്ഥിരതയുള്ളതുമായ തൊഴിൽ വിപണി സൃഷ്ടിക്കുകയും പരമ്പരാഗത മേഖലകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com