Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജിസിസി താമസ വീസയുള്ളവർക്ക് യുഎഇയിൽ വന്നുപോകാൻ വീസ

ജിസിസി താമസ വീസയുള്ളവർക്ക് യുഎഇയിൽ വന്നുപോകാൻ വീസ

അബുദാബി : ജിസിസി രാജ്യങ്ങളിൽ താമസ വീസയുള്ളവർക്ക് യുഎഇയിൽ ദിവസേന വന്നുപോകാവുന്ന തരത്തിൽ 90 ദിവസ കാലാവധിയുള്ള വീസ നൽകുന്നു. ഓരോ തവണയും 48 മണിക്കൂറിൽ കൂടുതൽ യുഎഇയിൽ താമസിക്കാനോ ശമ്പളം വാങ്ങിയോ അല്ലാതെയോ യുഎഇയിൽ ജോലി ചെയ്യാൻ പാടില്ല എന്നതാണ് നിബന്ധന. ഈ വീസയുള്ളവർക്ക് കര, കടൽ, വ്യോമ മാർഗങ്ങൾ വഴി യുഎഇയിലേക്കു പ്രവേശിക്കാം.

യുഎഇയിൽ ആദ്യം എത്തുന്ന തീയതി മുതൽ 90 ദിവസത്തേക്കാണ് അനുമതി. വീസ കാലാവധി നീട്ടാനാകില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് ഈ വീസ ലഭിക്കുക. കുടുംബാംഗങ്ങളോടൊപ്പം എത്തുന്നവർക്കു ആവശ്യമെങ്കിൽ വീട്ടുജോലിക്കാരെയും കൊണ്ടുവരാം.

പാസ്‌പോർട്ട് കോപ്പി, അതാതു രാജ്യത്തെ റസിഡൻസ് വീസ അല്ലെങ്കിൽ തിരിച്ചറിയൽ കാർഡ്, ഇൻഷുറൻസ് പോളിസി, ഫോട്ടോ, 550 ദിർഹം എന്നിവ സഹിതം ഐസിപി വെബ്സൈറ്റിലോ യുഎഇ എംബസി വഴിയോ അതിർത്തി ചെക്ക്പോസ്റ്റിലോ അപേക്ഷിക്കാം. വിവിധ രാജ്യങ്ങളിലേക്കു ചരക്കു എത്തിക്കുന്ന ട്രക്ക് ഡ്രൈവർമാർക്കും ഈ വീസ പ്രയോജനപ്പെടുത്താം. എന്നാൽ അപേക്ഷയോടൊപ്പം അതാതു രാജ്യത്തെ അംഗീകൃത കേന്ദ്രത്തിന്റെ അനുമതിയും ഉണ്ടായിരിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments