Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയു.എ.ഇ ആരോഗ്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ വരുന്നു

യു.എ.ഇ ആരോഗ്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ വരുന്നു

ദുബൈ: 2030ഓടെ യു.എ.ഇ ആരോഗ്യ മേഖലയിൽ 33,000 തൊഴിലവസരം കൂടി രൂപപ്പെടും. കോളിയേഴ്​സ്​ ഹെൽത്ത്​കെയർ ആൻഡ്​ എജുക്കേഷൻ പുറത്തിറങ്ങിയ റിപ്പോർട്ടിലാണ്​ ഈ സൂചന. വർധിച്ച്​ വരുന്ന ജനസംഖ്യ, മെഡിക്കൽ ടൂറിസം, ജീവിത ശൈലി രോഗങ്ങളുടെ വ്യാപ്​തി എന്നിവ​ ആരോഗ്യ പ്രവർത്തകരുടെ ആവശ്യകത വർധിപ്പിക്കുകയാണ്​.

അബൂദബിയിൽ മാത്രം 11,000 നഴ്​സുമാരുടെയും 5000 പ്രൊഫഷനലുകളുടെയും ആവശ്യകത ഉണ്ടാകും. ദുബൈയിൽ 6000 ഫിസിഷ്യൻമാരുടെയും 11,000 നഴ്​സുമാരുടെയും ഒഴിവുകൾ ഉണ്ടാകും. കോവിഡാനന്തരം​ ഗൾഫ്​ മേഖലയിൽ ആരോഗ്യ പ്രവർത്തകരുടെ ആവശ്യകതയിൽ വർധനയുണ്ട്​. ​ നഴ്​സുമാർക്കാണ് ​കൂടുതൽ ഡിമാൻറ്​. ആധുനിക സാ​ങ്കേതിക വിദ്യയുടെ കടന്നുവരവും ആരോഗ്യ ജീവനക്കാരുടെ ആവശ്യകത വർധിപ്പിച്ചു. നിർമിത ബുദ്ധി, റോബോട്ടിക്സ്​, ഡാറ്റാ അനലിറ്റിക്സ്​ തുടങ്ങിയവ വ്യാപകമാകുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്​ കൂടുതൽ ആരോഗ്യ ജീവനക്കാർ വേണം. .

യു.എ.ഇയി​ലെ 157 ആശുപത്രികളിൽ 104 എണ്ണവും സ്വകാര്യ മേഖലയിലാണ്​. ആശുപത്രികളിൽ ആകെയുള്ള 18,000 ബെഡുകളിൽ 8356 എണ്ണവും സ്വകാര്യ ആശുപത്രിയിലാണ്​. 26,736 ഫിസിഷ്യൻമാരാണ്​യു.എ.ഇയിലുള്ളത്​.​ ഇതിൽ 10,376 പേർ ദുബൈയിലും 10141 പേർ അബൂദബിയിലും 5358 പേർ ​വടക്കൻ എമിറേറ്റുകളിലുമാണ്​ ജോലി ചെയ്യുന്നത്​. മറ്റ്​ ജി.സി.സി രാജ്യങ്ങളെ അപേക്ഷിച്ച്​ നഴ്​സുമാരുടെ എണ്ണത്തിൽ യു.എ.ഇ മുൻപിലാണ്​​. ദുബൈയിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്സ്​, കാർഡിയോളജി, നെഫ്രോളജി തുടങ്ങിയ ഡോക്ടർമാർക്കാണ്​​ കൂടുതൽ ഡിമാൻറ്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments