മൂന്ന് മാസത്തെ ലീഷര്‍ വിസ നല്‍കുന്നത് പുനഃരാരംഭിച്ച് യുഎഇ. ഇനിമുതല്‍ തൊണ്ണൂറ് ദിവസത്തേക്ക് യുഎഇ സന്ദര്‍ശിക്കാനുള്ള അവസരം സഞ്ചാരികള്‍ക്ക് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ 90 ദിവസത്തെ ലീഷര്‍ വിസ യുഎഇ റദ്ദാക്കുകയും പിന്നാലെ 60 ദിവസത്തെ സന്ദര്‍ശന വിസയായിരുന്നു ഉണ്ടായിരുന്നത്. ഇതിലാണ് നിലവില്‍ മാറ്റം വരുത്തി മൂന്ന് മാസത്തെ ലീഷര്‍ വിസ അനുവദിക്കല്‍ പുനരാരംഭിക്കുന്നത്.
90 ദിവസത്തേക്ക് യുഎഇ സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്ന ആളുകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് & പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതിനായി അവരവരുടെ ട്രാവല്‍ ഏജന്റുമാരുമായി കൂടിയാലോചിക്കണം.
ലീസര്‍ വിസയില്‍ യുഎഇയില്‍ നിന്നുകൊണ്ട് തന്നെ കാലാവധി നീട്ടാന്‍ കഴിയും. നിലവില്‍ ടൂറിസ്റ്റ് വിസയും സന്ദര്‍ശക വിസയുമാണുള്ളത്. 90 ദിവസത്തേക്കാണ് സന്ദര്‍ശക വിസ. അപേക്ഷിച്ചുകഴിഞ്ഞാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ വിസ ലഭിക്കും.
അപേക്ഷകന്റെ ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, പാസ്‌പോര്‍ട്ട് കോപ്പി എന്നിവയാണ് ഈ വിസയ്ക്ക് വേണ്ടത്. ആയിരത്തി അഞ്ഞൂറ് മുതല്‍ രണ്ടായിരം ദിര്‍ഹം വരെയാണ് വിസ അപേക്ഷയ്ക്കുള്ള അപേക്ഷാ ചിലവ് തുക