Wednesday, January 1, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news90 ദിവസത്തേക്കുള്ള വീസ പുനരാരംഭിച്ചു: യുഎഇയിലേക്കു എത്തുന്നവരുടെ എണ്ണം വർധിച്ചു

90 ദിവസത്തേക്കുള്ള വീസ പുനരാരംഭിച്ചു: യുഎഇയിലേക്കു എത്തുന്നവരുടെ എണ്ണം വർധിച്ചു

ദുബായ് : 90 ദിവസത്തേക്കുള്ള വീസ പുനരാരംഭിച്ചതോടെ യുഎഇയിലേക്കു എത്തുന്നവരുടെ എണ്ണം വർധിച്ചു.  യുഎഇയിൽ വേനൽ അവധിക്കാലമായിട്ടും (ഓഫ് സീസൺ) നൂറുകണക്കിന് ആളുകളാണ് ദിവസേന എത്തുന്നത്.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും തൊഴിൽ അന്വേഷകരുമാണ് ഈ വീസയിൽ എത്തുന്നവരിൽ കൂടുതലും. നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിച്ചതും യുഎഇയിലേക്കുള്ള ജനങ്ങളുടെ വരവു കൂട്ടാൻ സഹായിച്ചു.

രാജ്യം വിടാതെ തന്നെ തുല്യ കാലയളവിലേക്കു പുതുക്കാമെന്നതാണ് ആകർഷണം. യുഎഇ കഴിഞ്ഞ വർഷാവസാനം നിർത്തലാക്കിയ 3 മാസ കാലാവധിയുള്ള വിസിറ്റ് വീസയാണ് പുനരാരംഭിച്ചത്.

48 മണിക്കൂർ, 94 മണിക്കൂർ, 30, 60, 90 ദിവസ കാലാവധിയുള്ള വീസയുമുണ്ട്.  ഇതിനു പുറമേ 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയും. ജി‍ഡിആർഎഫ് വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ ആമർ സെന്ററിലോ അപേക്ഷിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com