Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയു.എ.ഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ പദ്ധതികൾ വിജയത്തിലേക്ക്

യു.എ.ഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ പദ്ധതികൾ വിജയത്തിലേക്ക്

യു.എ.ഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ പദ്ധതികൾ വൻ വിജയത്തിലേക്ക്​. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി എൺപതിനായിരത്തോളം സ്വദേശികൾക്കാണ്​ ഇതുവര നിയമനം ലഭിച്ചത്​. ഇതിൽ മുപ്പതിനായിരവും പിന്നിട്ട ആറു മാസത്തിനുള്ളിലാണെന്ന പ്രത്യേകത കൂടിയുണ്ട്​. അമ്പതിലേ​റെ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്​ഥാപനങ്ങളും പ്രതിവർഷം നിശ്​ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്ന കർശന വ്യവസ്​ഥയാണ്​ യു.എ.ഇയിലുള്ളത്​.

നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി ആരംഭിച്ച സാഹചര്യത്തിലാണ്​ രാജ്യത്തെ സ്വദേശിവത്​കരണ പദ്ധതി നിർണായക വിജയം കൈവരിച്ചതായി അധികൃതർ വെളിപ്പെടുത്തിയത്. വിവിധ സ്വകാര്യ സ്​ഥാപനങ്ങളിൽ 79,000 സ്വദേശികളാണ്​ ജോലി ചെയ്യുന്നത്​. പിന്നിട്ട ഒരു വർഷത്തിനകം സ്വദേശിവത്​കരണ തോതിൽ 57 ശതമാനം വർധനയുണ്ട്​. ഈ കാലയളവിൽ അര ലക്ഷത്തിലേറെ സ്വദേശികൾക്കാണ്​ പുതുതായി തൊഴിൽ ലഭിച്ചത്​.

സ്വകാര്യസ്​ഥാപനങ്ങളിലെ സ്വദേശി അനുപാതം ഉയരുന്നത്​ സർക്കാർ പദ്ധതിയുടെ ശരിയായ പ്രയോഗവത്​കരണത്തിന്റെ തെളിവാണെന്ന്​ മാനവ വിഭവ സ്വദേശിവത്​കരണവകുപ്പ്​ മന്ത്രി ഡോ. അബ്​ദുർറഹ്​മാൻ അൽ അവാർ അറിയിച്ചു. സ്വകാര്യമേഖലയിൽ സ്വദേശിവത്​കരണം നടപ്പാക്കേണ്ട അന്തിമ തീയതി കഴിഞ്ഞ വെള്ളിയാഴ്​ച ആയിരുന്നു. 2026 ഓടെ സ്വദേശിവത്​കരണ തോത്​ 10 ശതമാനമായി ഉയർത്തണമെന്നും അമ്പതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്​ഥാപനങ്ങളോട്​ സർക്കാർ ആവശ്യപ്പെട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com