ആഗസ്റ്റ് 28 ന് യു എ ഇ അപകടരഹിത ദിനം ആചരിക്കും. പുതിയ അധ്യയനവർഷം ആരംഭിക്കുന്ന ദിവസമാണ് ആഭ്യന്തരമന്ത്രാലയ അപകടരഹിത ദിനാമായി ആചരിക്കുന്നത്.
ഇന്നും എന്നും സുരക്ഷിതമാവുക എന്ന സന്ദേശവുമായാണ് യു എ ഇ ആഭ്യന്ത്രമന്ത്രാലയം രാജ്യവ്യാപകമായി അപകടരഹിത ദിനം ആചരിക്കുന്നത്. അധ്യയനവർഷം തുടങ്ങുന്ന ദിവസം സ്കൂൾബസുകളും കൂടുതൽ വാഹനങ്ങളും റോഡിലിറങ്ങുന്ന ദിവസമാണ് ബോധവത്കരണത്തിനായി മന്ത്രാലയം തെരഞ്ഞെടുത്തിരിക്കുന്നത്.
റോഡ് സുരക്ഷാചട്ടങ്ങൾ പിന്തുടർന്നു, നിയമങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിച്ചും പുറത്തിറങ്ങുന്നവർ സുരക്ഷിതമായി വീടുകളിലേക്ക് തിരിച്ചുവരുന്നു എന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കുന്നതാണ് അപകടരഹിത ദിനത്തിന്റെ ആദ്യഘട്ടം. ഇത്തരത്തിൽ എല്ലാ ദിവസവും സുരക്ഷതമാക്കണം എന്ന സന്ദേശമാണ് ആഭ്യന്തരമന്ത്രാലയം മുന്നോട്ടുവെക്കുന്നത്.