Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയു എ.ഇയിൽ 'നാഫിസ്​' പദ്ധതി വൻ വിജയം :സ്വകാര്യ മേഖലയിൽ നിരവധി തൊഴിൽ സാധ്യതകൾ

യു എ.ഇയിൽ ‘നാഫിസ്​’ പദ്ധതി വൻ വിജയം :സ്വകാര്യ മേഖലയിൽ നിരവധി തൊഴിൽ സാധ്യതകൾ

ദുബൈ: രണ്ടുവർഷത്തിനിടെ യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ ജോലി ലഭിച്ച സ്വദേശികളുടെ എണ്ണം അരലക്ഷം കവിഞ്ഞു. 2021 സെപ്തംബറിൽ ആരംഭിച്ച സ്വദേശിവൽകരണ പദ്ധതിയായ ‘നാഫിസ്​’ വൻവിജയമാണെന്ന്​ അധികൃതർ വ്യക്തമാക്കി. 2026ഓടെ സ്വകാര്യമേഖലയിലെ സ്വദേശി അനുപാതം 10ശതമാനം വരെ ഉയർത്താനാണ്​ തീരുമാനം.

നിലവിൽ യു.എ.ഇയിലെ സ്വകാര്യ മേഖലയിൽജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 82,000 ആണ്​. ഇവരിൽ അരലക്ഷം പേരും നാഫിസ്​പദ്ധതിയിലൂടെയാണ്​ ജോലിയിൽപ്രവേശിച്ചത്​. ആകെ 17,000കമ്പനികളാണ്​ഇമാറാത്തികളെ നിയമിച്ചത്​. 2018നെ അപേക്ഷിച്ച്​സ്വദേശികളുടെഎണ്ണം മൂന്നിരട്ടിയലേറെയാണ്​വർധിച്ചത്​. ഫെഡറൽ സർക്കാർ മേൽനോട്ടത്തിൽ 2022ൽ നടപ്പിലാക്കിയ സ്വദേശിവൽകരണനടപടികളാണ്​ വലിയ മാറ്റം കൊണ്ടുവന്നത്​. 2021ൽ 29,810പേർ മാത്രമായിരുന്നു​ സ്വകാര്യമേഖലയിൽ. ​2022അവസാനമായതോടെ എണ്ണം ​ 50,228ആയി ഉയർന്നു

​ദുബൈയിലാണ്​ ഏറ്റവും കൂടുതൽ സ്വദേശികൾ സ്വകാര്യ മേഖലയിൽ നിയമിതരായത്​. ബിസിനസ്​ സർവീസുകൾ, ഭരണപരമായ സേവനങ്ങൾ, വ്യാപാര-അറ്റകുറ്റപ്പണി സ്ഥാപനങ്ങൾ, ചെറുകിട-മൊത്തവ്യാപാര സ്ഥാപനങ്ങൾ, നിർമാണം, സിവിൽ എൻജിനീയറിങ് ​തുടങിയ മേഖലകളിലാണ്​കൂടുതൽ നിയമനം​.

20ന് മുകളിൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ അടുത്തവർഷം ഒരു സ്വദേശിയെ നിയമിക്കണമെന്ന്​ സർക്കാർ നിർദേശിച്ചിട്ടുണ്ട്​. നിലവിൽ 50 ൽ കൂടുതൽ ജീവനക്കാരുള്ളസ്ഥാപനങ്ങളിലാണ് സ്വദേശിവത്കരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com