ജിദ്ദ: തുർക്കി, തായ്‌ലന്റ്, മൗറീഷ്യസ്, പനാമ, സീഷൽസ്, സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ് എന്നീ രാജ്യക്കാർക്കു കൂടി ഇ-വീസയും ഓൺ അറൈവൽ വീസയും അനുവദിക്കാൻ തുടങ്ങിയതായി ടൂറിസം മന്ത്രാലയം അറിയിച്ചു.
ഇതോടെ ഇവീസയും ഓൺ അറൈവൽ വീസയും ലഭിക്കുന്ന രാജ്യക്കാരുടെ എണ്ണം 63 ആയി. സൗദി അറേബ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഈ രാജ്യക്കാർക്ക് ഓൺലൈൻ ആയി അപേക്ഷിച്ച് വീസ നേടാനും സൗദിയിലെ അതിർത്തി പ്രവേശന കവാടങ്ങളിൽ എത്തുന്ന മുറക്ക് വീസ നേടാനും സാധിക്കും.
2019 സെപ്റ്റംബർ 27 നാണ് ടൂറിസം മന്ത്രാലയം ടൂറിസ്റ്റ് വീസകൾ അനുവദിക്കാൻ തുടങ്ങിയത്. തുടക്കത്തിൽ 49 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇ-വീസയും ഓൺഅറൈവൽ വീസയും അനുവദിച്ചിരുന്നത്. 2023 ഓഗസ്റ്റ് ഏഴു മുതൽ അസർബൈജാൻ, അൽബേനിയ, ഉസ്‌ബെക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ജോർജിയ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, മാൽഡീവ്‌സ് എന്നീ എട്ടു രാജ്യക്കാർക്കും ഇ-വീസയും ഓൺഅറൈവൽ വീസയും അനുവദിക്കാൻ തുടങ്ങി.