അബുദാബി : യുഎഇയിൽ അടുത്തയാഴ്ച ഇടിയോടുകൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കൾ മുതൽ ബുധൻ വരെ മഴ ഉണ്ടാകുമെങ്കിലും ചൊവ്വാഴ്ച അതിശക്തമാകുമെന്നാണ് പ്രവചനം.
തിങ്കളാഴ്ച വൈകിട്ട് 7ന് കാറ്റിന്റെ അകമ്പടിയോടെ അബുദാബിയിൽ ആരംഭിക്കുന്ന കനത്ത മഴയും കാറ്റും പിന്നീട് ദുബായിലേക്കു നീങ്ങും. ബുധനാഴ്ചയോടെ ദുബായിൽ മഴ കനക്കും. 3 ദിവസം തുടർച്ചയായി പെയ്യുന്ന മഴ താപനില 19ലേക്കു താഴ്ത്തും.