Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഎഇയിൽ ഭക്ഷണം പാഴാക്കുന്ന വീടുകൾക്ക് പിഴ ചുമത്തും

യുഎഇയിൽ ഭക്ഷണം പാഴാക്കുന്ന വീടുകൾക്ക് പിഴ ചുമത്തും

അബുദാബി : യുഎഇയിൽ ഭക്ഷണം പാഴാക്കുന്ന  വീടുകൾക്ക് പിഴ ചുമത്തുന്നത് പരിഗണനയിൽ. ശരാശരി 60% ഭക്ഷണവും വലിച്ചെറിയുന്നതു കുടുംബങ്ങളാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് ഭക്ഷണനഷ്ടവും പാഴാക്കുന്നതും കുറയ്ക്കുന്ന പദ്ധതി നിഅ്മയുടെ മേധാവി ഖുലൂദ് ഹസൻ അൽ നുവൈസ് പറഞ്ഞു. 

രാജ്യത്ത് ഭക്ഷണം പാഴാക്കുന്നതിന്റെ അളവ് ആഗോള ശരാശരിയെക്കാൾ ഇരട്ടിയാണ്. വർഷത്തിൽ 600 കോടി ദിർഹത്തിന്റെ ഭക്ഷണം യുഎഇയിൽ പാഴാക്കുന്നെന്നാണ് കണക്ക്. 2020ലെ ഭക്ഷ്യ സുസ്ഥിര സൂചിക അനുസരിച്ച് യുഎഇയിൽ ഒരു വ്യക്തി വർഷത്തിൽ ശരാശരി 224 കിലോ ഭക്ഷണം പാഴാക്കുന്നു. ഇത് യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവയെക്കാൾ ഇരട്ടിയാണ്. 

ജല,വൈദ്യുതി ഉപയോഗത്തിന്റെ മാതൃകയിൽ, ഉൽപാദിപ്പിക്കുന്ന മാലിന്യത്തിന്റെ തോത് അനുസരിച്ച് ഫീസ് അടയ്ക്കേണ്ടി വരുമ്പോൾ ജനം സ്വയം ബോധവാന്മാരാകുകയും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. 

ഇതുസംബന്ധിച്ച് രാജ്യവ്യാപകമായി ബോധവൽക്കരണവും നടത്തും. 2030ൽ ഭക്ഷണം പാഴാക്കുന്നത് 50% കുറയ്ക്കുകയാണ് ലക്ഷ്യം. യുഎഇയിലെ ഗാർഹിക മാലിന്യങ്ങൾ കുറയ്ക്കുന്നതിന് വീടുകൾക്ക് വലിയ പങ്കുണ്ടെന്ന്  കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രിയും ഭക്ഷ്യസുരക്ഷാ സഹമന്ത്രിയുമായ മറിയം അൽ മെഹൈരി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments