Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഎഇയിൽ കനത്ത മഴ തുടരുന്നു

യുഎഇയിൽ കനത്ത മഴ തുടരുന്നു

ദുബായ് : യുഎഇയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ രാത്രി ആരംഭിച്ച മഴ രാജ്യത്ത് ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. റാസൽഖൈമയിലും അൽ െഎനിലും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് റോ‍ഡുകൾ തകരുകയും ഗതാഗതം താറുമാറാകുകയും ചെയ്തു. ആർക്കും പരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. ദുബായിൽ നിന്നുള്ള 17 വിമാനം റദ്ദാക്കിയതായി അധികൃതർ പറഞ്ഞു. മിക്ക എമിറേറ്റുകളിലും പ്രധാന ഹൈവേകളിലടക്കം മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ റോഡുകൾ സഞ്ചാരയോഗ്യമല്ല. ഷാർജയിലും മറ്റും താഴ്ന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റുകള്‍ക്കകത്തേയ്ക്ക് മഴവെള്ളം എത്തിയതിനാൽ അടച്ചിടേണ്ടിവന്നു. 

രാജ്യത്ത് ശക്തമായ കാറ്റ് വീശുന്ന സാഹചര്യത്തിൽ പൊതുജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ യുഎഇ അധികൃതർ അഭ്യർഥിച്ചു. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സുരക്ഷാ അലേർട്ടിൽ ജനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ വീടിന് പുറത്തിറങ്ങാവൂ എന്ന് നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്റ് അതോറിറ്റി അറിയിച്ചു. അതേസമയം, രാജ്യത്തെ സ്കൂളുകളെല്ലാം ഓൺലൈൻ പഠനമാണ് നടന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള നിർദേശവുമുണ്ടായി. എന്നാൽ സ്വകാര്യ മേഖലാ ജീവനക്കാർക്ക് പലർക്കും ജോലിക്ക് പോകേണ്ടി വന്നു. പലിയിടത്തും മഴവെള്ളം കെട്ടിനിന്ന റോഡുകളിലൂടെ വാഹനങ്ങൾക്ക് പോകാനാകാത്തതിനാൽ പാതിവഴിയിൽ യാത്ര തടസ്സപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments