യുഎഇയിൽ ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് ഏഴ് ഫിൽസും ഡീസലിന് 23 ഫിൽസുമാണ് കുറഞ്ഞത്. ഇതോടെ സ്പെഷ്യൽ പെട്രോളിന് വില രണ്ട് ദിർഹം 85 ഫിൽസും സൂപ്പർ പെട്രളിന് രണ്ട് ദിർഹം 96 ഫിൽസുമാണ് പുതുക്കിയ വില. ഇ പ്ലസിന് എട്ട് ഫിൽസ് കുറഞ്ഞ് രണ്ട് ദിർഹം 77 ഫിൽസായി. അതേസമയം ഡീസൽ വില മൂന്ന് ദിർഹം 19 ഫിൽസിലെത്തി. പുതിയ നിരക്ക് അർധരാത്രി പ്രാബല്യത്തിൽ വരും. തുടർച്ചയായി രണ്ടാം മാസമാണ് ഇന്ധന വില കുറയുന്നത്.