അബുദാബി : യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാനനിരക്ക് കുറഞ്ഞു. നിലവിൽ 6,000 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. ചില സർവീസുകളിലെ അവശേഷിക്കുന്ന ടിക്കറ്റുകൾ ഇതിലും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. ക്രിസ്മസ്– പുതുവർഷം സീസണിലെ ഉയർന്ന നിരക്കുമായി താരതമ്യം ചെയ്താൽ ഇപ്പോഴത് അഞ്ചിലൊന്നായി കുറഞ്ഞു. അതേസമയം, ഓരോ വിമാനക്കമ്പനിയും നൽകുന്ന സേവനം അനുസരിച്ച് നിരക്കിൽ നേരിയ വ്യത്യാസമുണ്ടാകും. കുറഞ്ഞ നിരക്കിൽ നാലംഗ കുടുംബത്തിനു കൊച്ചിയിലേക്ക് (വൺവേ) കുറഞ്ഞത് 25,000 രൂപ മതി. 3 ആഴ്ചയ്ക്കു മുൻപ് ഒരു ടിക്കറ്റിനു മാത്രം ഇത്ര രൂപയാകുമായിരുന്നു.