Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഎഇയിൽ മോട്ടർ ഇൻഷുറൻസ് പ്രീമിയം കുതിച്ചുയർന്നു

യുഎഇയിൽ മോട്ടർ ഇൻഷുറൻസ് പ്രീമിയം കുതിച്ചുയർന്നു

അബുദാബി : യുഎഇയിൽ മോട്ടർ ഇൻഷുറൻസ് പ്രീമിയം കുതിച്ചുയർന്നു. കോവിഡ്കാലത്ത് നൽകിയ 50% ഇളവ് എടുത്തുമാറ്റുകയും പ്രീമിയം കൂട്ടുകയും ചെയ്തതോടെ ഫുൾ കവർ ഇൻഷുറൻസിന് 500 മുതൽ 800 ദിർഹം വരെയാണ് കൂടിയത്.

തേർഡ് പാർട്ടി ഇൻഷുറൻസിനുള്ള തുക 400ൽ നിന്ന് 630 ആയി. എസ്‌യുവിക്ക് തുക 520ൽ നിന്ന് 840 ദിർഹമായി. ഏജൻസി റിപ്പയറുള്ള പുതിയ, ആഡംബര വാഹനങ്ങൾക്ക് 4000 ദിർഹത്തിന് മുകളിലാകും ഇൻഷുറൻസ് പ്രീമിയം. എസ്‍യുവി വാഹന പ്രീമിയം (നോൺ ഏജൻസി റിപ്പയർ) 2000 ദിർഹം വരെയായി വർധിച്ചു. വിവിധ മോഡൽ കാറുകൾക്ക് 780ൽ നിന്ന് 1600 വരെയായി പോളിസി തുക ഉയർന്നു.

മത്സരത്തിന്റെ ഭാഗമായി ചില സ്ഥാപനങ്ങൾ 20% വരെ ഡിസ്കൗണ്ട് നൽകുന്നുണ്ടെങ്കിലും വാറ്റ് ഉൾപ്പെടെ കാറുകൾക്ക് കുറഞ്ഞത് 1144 മുതൽ 1694 ദിർഹം വരെ നൽകേണ്ടി വരും. ഏജൻസി റിപ്പയർ ആണെങ്കിൽ നിരക്ക് 2000 കടക്കും. കഴിഞ്ഞ കാലങ്ങളിൽ അപകട ക്ലെയിം ഇല്ലാതെ ഒരേ ഇൻഷുറൻസ് കമ്പനിയിൽ പുതുക്കാനെത്തുന്നവർക്ക് നേരിയ ഇളവ് ലഭിച്ചേക്കും.കാറുകൾക്ക് 2023 തുടക്കത്തിൽ ഒരു ഇൻഷുറൻസ് കമ്പനി ഈടാക്കിയിരുന്നത് ശരാശരി 750 ദിർഹമാണ്. ഏതാനും മാസം പിന്നിട്ടപ്പോൾ നിരക്ക് 900 ആയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments