Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവ്യക്തികൾക്ക് ആദായനികുതി ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് യു.എ.ഇ

വ്യക്തികൾക്ക് ആദായനികുതി ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് യു.എ.ഇ

വ്യക്തികൾക്ക് ആദായനികുതി ഏർപ്പെടുത്താൻ ആലോചനയില്ലെന്ന്​ യു.എ.ഇ ധനകാര്യ മന്ത്രാലയം. അറബ്​ നാണയ നിധിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറബ്​ രാജ്യങ്ങളിലെ ധനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിമാരുടെ ഒമ്പതാമത്​ യോഗത്തിലാണ്​ ഇക്കാര്യം വ്യതക്തമാക്കിയത്.

അറബ്​ രാജ്യങ്ങളിലെ സാമ്പത്തിക നയങ്ങൾ, പൊതു ബജറ്റുകളുടെയും കാലാവസ്ഥ വ്യതിയാനത്തിന്‍റെയും ധനകാര്യ വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യാനാണ്​ യോഗം ചേർന്നത്​. അന്താരാഷ്ട്ര നാണയനിധി, വേൾഡ്​ ബാങ്ക്​, ഓർ​ഗനൈസേഷൻ ഫോർ ഇകണോമിക്​ കോർപറേഷൻ ആൻഡ്​ ഡവലപ്​മെന്‍റ്​ എന്നീ കൂട്ടായ്മകളിൽ നിന്നുള്ള വിദഗ്​ധരുടെ സംഘവും യോഗത്തിൽ സംബന്ധിക്കുന്നുണ്ട്​. വിവിധ രാജ്യങ്ങളിലെ അനുഭവങ്ങൾ പങ്കുവെക്കാൻ​ ആകെ ആറ്​ സംവാദ സെഷനുകളും മൂന്ന്​ ചർച്ച സെഷനുകളുമാണ്​ രണ്ടുദിവസത്തെ യോഗത്തിലുള്ളത്​.

ആദായ നികുതി ഏർപ്പെടുത്താൻ ആലോചനയില്ലെന്ന്​ സൗദി അറേബ്യയും അടുത്തിടെ​ വെളിപ്പെടുത്തിയിരുന്നു. ജൂൺ മുതൽ യു.എ.ഇയിൽ കോർപറേറ്റ്​ നികുതി നിലവിൽ വന്നിരുന്നു. 2024 കലണ്ടർ വർഷം മുതൽ വാർഷിക വരുമാനം 10 ലക്ഷം ദിർഹമിൽ കൂടുതലുള്ള എല്ലാവരും കോർപറേറ്റ്​ നികുതിക്ക്​ രിജിസ്​ട്രേഷൻ പൂർത്തിയാക്കി രജിസ്റ്റർ നമ്പർ നേടിയിരിക്കണമെന്നും​ നിർദേശിച്ചിട്ടുണ്ട്​.

രാജ്യത്ത്​ താമസക്കാരല്ലാത്ത വ്യക്​തികൾക്ക്​ യു.എ.ഇയിൽ സ്ഥിരം സ്ഥാപനമുണ്ടാവുകയും 10 ലക്ഷം ദിർഹമിൽ കൂടുതൽ വരുമാനം ലഭിക്കുകയും ചെയ്താലാണ്​ നികുതി അടക്കേണ്ടതായി വരിക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments