ദുബൈ: യുഎഇയിൽ സർക്കാർ സേവനങ്ങൾക്ക് എമിറേറ്റ്സ് ഐഡിക്ക് പകരം ഫേസ് ഐഡി ഉപയോഗിക്കുന്നത് പരിഗണനയിൽ. ഒരു വർഷത്തിനുള്ളിൽ പുതിയ സാങ്കേതിക സംവിധാനം പ്രാബല്യത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇ പാർലമെന്റായ ഫെഡറൽ നാഷണൽ കൗൺസിൽ ചർച്ചയ്ക്കിടെ, ഫെഡറൽ നാഷണൽ കൗൺസിൽ അഫയേഴ്സ് സഹമന്ത്രി അബ്ദുൽ റഹ്മാൻ അൽ ഉവൈസ് ആണ് പുതിയ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനത്തെ കുറിച്ച് വിശദീകരിച്ചത്. എമിറേറ്റ്സ് ഐഡി എല്ലായ്പ്പോഴും കൂടെ കൊണ്ടു നടക്കേണ്ട ബുദ്ധിമുട്ടുകളെ കുറിച്ച് എഫ്എൻസി അംഗം അദ്നാൻ അൽ ഹമ്മാദി നടത്തിയ സംസാരത്തിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം.



