Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅക്കൗണ്ടിലെ മിനിമം ബാലൻസ് വർധിപ്പിക്കാനുള്ള നീക്കം താൽക്കാലികമായി നിർത്തിവച്ച് യുഎഇ

അക്കൗണ്ടിലെ മിനിമം ബാലൻസ് വർധിപ്പിക്കാനുള്ള നീക്കം താൽക്കാലികമായി നിർത്തിവച്ച് യുഎഇ

ദുബൈ: വ്യക്തിഗത ബാങ്ക് അക്കൗണ്ടിലെ മിനിമം ബാലൻസ് വർധിപ്പിക്കാനുള്ള നീക്കം താൽക്കാലികമായി നിർത്തിവച്ച് യുഎഇ സെൻട്രൽ ബാങ്ക്. മിനിമം ബാലൻസ് 5000 ദിർഹമാക്കി വർധിപ്പിച്ച ചില ബാങ്കുകളുടെ തീരുമാനമാണ് മരവിപ്പിച്ചത്. പ്രവാസികൾ അടക്കമുള്ളവർക്ക് ഏറെ ആശ്വാസം പകരുന്നതാണ് തീരുമാനം.

ജൂൺ ഒന്നു മുതൽ ചില ബാങ്കുകൾ മിനിമം ബാലൻസ് മുവ്വായിരം ദിർഹത്തിൽ നിന്ന് അയ്യായിരമാക്കി ഉയർത്താൻ തയാറെടുക്കുന്നതായി പ്രാദേശിക അറബ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ബാലൻസ് സൂക്ഷിക്കാത്തവരിൽ നിന്ന് 25 ദിർഹമോ അതിലധികമോ ഈടാക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ക്രഡിറ്റ് കാർഡ്, വ്യക്തിഗത ലോൺ, ഓവർ ഡ്രാഫ്റ്റ് തുടങ്ങിയവ നിലവിലുണ്ടെങ്കിൽ പിഴയുണ്ടാകില്ല. വാർത്ത സമൂഹമാധ്യമങ്ങൾ അതിവേഗം പ്രചരിച്ച സാഹചര്യത്തിലാണ് സെൻട്രൽ ബാങ്കിന്റെ ഇടപെടൽ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments