വിസ ഓൺ അറൈവലിലെത്തുന്ന ഇന്ത്യക്കാർക്ക് പുതിയ നിർദേശവുമായി യുഎഇ. വിസ ഓണ്‍ അറൈവലിന് യോഗ്യതയുള്ള ഇന്ത്യാക്കാര്‍ ഇനി ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു. ഇതിനായി ജിഡിആർഎഫിൻ്റെ സൈറ്റിൽ നേരത്തെ അപേക്ഷിക്കണം. 48 മണിക്കൂറാണ് വിസ അപ്രൂവലായി ലഭിക്കുന്നതിനാവശ്യമായ സമയം. നേരത്തെ വിമാനത്താവളത്തില്‍ എത്തി ഇമിഗ്രേഷന്‍ കൗണ്ടറില്‍ വിസ സ്റ്റാംപ് ചെയ്ത് നൽകുമായിരുന്നു. 253 ദിർഹമാണ് ഇതിന് ഈടാക്കുന്ന ഫീസ്. നേരത്തെ ഇത്150 ദിർഹമായിരുന്നു.
വിസ ഓൺ അറൈവലിനായി അപേക്ഷിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് പാസ്പോർട്ടിൻ്റെ കാലാവധി. കുറഞ്ഞത് ആറുമാസം കാലാവധിയുള്ള പാസ്പോർട്ടായിരിക്കണം അപേക്ഷകൻ്റേത്. അതേസമയം ഓൺ അറൈവൽ വിസ്യ്ക്ക് അപേക്ഷിക്കുന്ന അപേക്ഷകന് യുഎഇയിലേക്ക് വിലക്കുണ്ടാകരുതെന്നാണ് നിബന്ധന. 14 ദിവസത്തെ സന്ദര്‍ശനത്തിനാണ് ഈ വിസ അനുവദിക്കുന്നത്. ആവശ്യമെങ്കിൽ പിന്നീട് 14 ദിവസത്തേക്കു കൂടി വിസ നീട്ടാനും സാധിക്കും. യുകെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, യുഎസ്എ എന്നിവിടങ്ങളില്‍ താമസ വിസയോ ഗ്രീന്‍കാര്‍ഡോ ഉള്ള ഇന്ത്യാക്കാര്‍ക്കാണ് യുഎഇ വിസ ഓണ്‍ അറൈവല്‍ ലഭിക്കുന്നത്.
അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍:
രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള സാധുവായ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ യാത്രാ രേഖ
യുഎസ് ഗ്രീന്‍ കാര്‍ഡ് അല്ലെങ്കില്‍ യുകെ,യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നല്‍കുന്ന റസിഡന്റ് വിസ
വെളുത്ത പശ്ചാത്താലത്തിൽ വ്യക്തിഗത ഫോട്ടോ
അപേക്ഷിക്കേണ്ട രീതി:
ഓൺ അറൈവൽ വിസ അപേക്ഷിക്കുന്ന ഇന്ത്യക്കാർ ആദ്യം ജിഡിഎഫ്ആറിൻ്റെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യണം https://smart.gdrfad.gov.ae