ദുബായ് : യുഎഇയിൽ ജൂണിൽ പെട്രോൾ വില കുറയും. പെട്രോളിന് ഇൗ മാസത്തേക്കാളും 20 ഫിൽസ് കുറയ്ക്കാനാണ് ഫ്യുവൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഡീസലിന് 19 ഫിൽസും കുറയും. ഇന്ന്(ശനി) മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.
പെട്രോൾ സൂപ്പർ 98 ലിറ്ററിന് 3.14 ദിർഹമാണ് നൽകേണ്ടത്. മേയ് ലിറ്ററിന് 3.34 ദിർഹമായിരുന്നു. സ്പെഷ്യൽ 95 ലിറ്ററിന് 3.02 ദിർഹം(മേയിൽ ലിറ്ററിന് 3.22 ദിർഹം). ഇ പ്ലസ് 91 ലിറ്ററിന് 2.95 ദിർഹം(3.15 ദിർഹം). ഡീസല്‍ ലിറ്ററിന് 2.88 ദിർഹം നൽകണം. മേയിൽ ഇത് 3.07 ദിർഹമായിരുന്നു. രാജ്യാന്തര തലത്തിൽ എണ്ണ വിലയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് യുഎഇയിൽ ഇന്ധന വില ക്രമീകരിക്കുന്നത്.