ദുബൈ: ടൂറിസ്റ്റുകൾക്ക് ആരോഗ്യഇൻഷൂറൻസ് പദ്ധതിയുമായി യു.എ.ഇ. രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ടാണ് (ICP) രാജ്യത്ത് ടൂറിസ്റ്റുകളായി എത്തുന്നവർക്ക് ആരോഗ്യ ഇൻഷൂറൻസ് ലഭ്യമാക്കാൻ പുതിയ പദ്ധതി നടപ്പാക്കുന്നത്. യു.എ.ഇ സന്ദർശിക്കാൻ വിസക്ക് അപേക്ഷിക്കുമ്പോൾ തന്നെ ആരോഗ്യ ഇൻഷൂറൻസിനും അപേക്ഷ നൽകാൻ ICP യുടെ വെബ്‌സൈറ്റിലും, മൊബൈൽ ആപ്ലിക്കേഷനിലും സൗകര്യമുണ്ടാകും. ഇൻഷൂറൻസ് തുക, മറ്റ് സേവന മാനദണ്ഡങ്ങൾ എന്നിവ രാജ്യത്തെ പ്രമുഖ ഇൻഷൂറൻസ് കമ്പനികളുമായി ചേർന്നാണ് നടപ്പാക്കുകയെന്ന് ഫെഡറൽ അതോറിറ്റി അറിയിച്ചു. യു.എ.ഇയിൽ വിനോദസഞ്ചാരികളായി എത്തുന്ന സന്ദർശകർക്ക് അടിയന്തരഘട്ടങ്ങളിൽ രാജ്യത്തെ ആശുപത്രികളെ ചികിൽസക്കായി ആശ്രയിക്കുന്നതിന് ഈ പദ്ധതി ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. പുതിയ പദ്ധതിയെ വിവിധ ഇൻഷൂറൻസ്, ആരോഗ്യ സ്ഥാപനങ്ങൾ സ്വാഗതം ചെയ്തു.
ടൂറിസ്റ്റുകൾക്ക് ആരോഗ്യഇൻഷൂറൻസ് പദ്ധതിയുമായി യു.എ.ഇ
RELATED ARTICLES