അബുദാബി : യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ടൂറിസ്റ്റ് വീസയുള്ള ഇന്ത്യക്കാർക്കും ഇനി യുഎഇയിൽ ഓൺ അറൈവൽ വീസ ലഭിക്കും. റസിഡൻസ് വീസയുള്ള ഇന്ത്യക്കാർക്കു മാത്രമാണു നേരത്തേ ഈ സൗകര്യം ലഭിച്ചിരുന്നത്. 14 ദിവസ വീസയ്ക്ക് 100 ദിർഹം (ഏകദേശം 2289 രൂപ), 60 ദിവസ വീസയ്ക്ക് 250 ദിർഹം (ഏകദേശം 5722 രൂപ) എന്നിങ്ങനെയാണു ഫീസ്. തുല്യ കാലത്തേക്ക് ഒരു തവണ പുതുക്കാം.
കൂടുതൽ ഇന്ത്യക്കാർക്ക് യുഎഇയിൽ ഓൺ അറൈവൽ വീസ
RELATED ARTICLES