Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഐഎഎസുകാർക്കിടയിലും ആർഎസ്എസ് നുഴഞ്ഞുകയറിയെന്ന് പ്രതിപക്ഷ നേതാവ്

ഐഎഎസുകാർക്കിടയിലും ആർഎസ്എസ് നുഴഞ്ഞുകയറിയെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി : ഐഎഎസുകാർക്കിടയിലും ആർഎസ്എസ് നുഴഞ്ഞുകയറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്തെ ഉദ്യോഗസ്ഥർ തമ്മിൽ കൂട്ടയടിയാണ് നടക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ തല്ലിൽ സർക്കാർ തീരുമാനം എടുക്കട്ടെ. മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേയെന്നും സതീശൻ ചോദിച്ചു. 


‘‘എഡിഎമ്മിന്റെ മരണത്തിൽ പി.പി. ദിവ്യക്ക് ജാമ്യം കിട്ടിയപ്പോൾ സ്വീകരിക്കാൻ പോയത് ഗോവിന്ദന്റെ ഭാര്യയാണ്. എന്തൊരു തട്ടിപ്പാണ് സിപിഎം നടത്തുന്നത്. ആരുടെ ബിനാമിയാണ് പ്രശാന്തൻ? സിപിഎം ഇരയ്ക്ക് ഒപ്പമല്ല, മറിച്ച് വേട്ടക്കാരനൊപ്പമാണ്. നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യം വ്യാജ രേഖ ചമച്ചത് എകെജി സെന്ററിൽ വച്ചാണ്. പാർട്ടിയിൽ നിന്ന് തരം താഴ്ത്തിയ ആളെ സ്വീകരിക്കാൻ നേതാക്കൾ എന്തിനു പോയി’’ – സതീശൻ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments