Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസെക്രട്ടേറിയറ്റ് വളഞ്ഞ് യു.ഡി.എഫ്: സമരം ആരംഭിച്ചു

സെക്രട്ടേറിയറ്റ് വളഞ്ഞ് യു.ഡി.എഫ്: സമരം ആരംഭിച്ചു

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികമായ ഇന്ന് സെക്രട്ടേറിയറ്റ് വളയൽ സമരവുമായി യുഡിഎഫ്. സർക്കാരിനെതിരായ കുറ്റപത്രം സമരത്തിൽ വായിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അൽപസമയത്തിനകം സമരം ഉദ്ഘാടനം ചെയ്യും.

രാവിലെ ഏഴ് മുതൽ തന്നെ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ സെക്രട്ടറിയേറ്റ് വളയലിന് തുടക്കം കുറിച്ചു. എട്ട് മണിയോടെ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പ്രവർത്തകരും ഒമ്പത് മണിയോടെ ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രവർത്തകരും സമരത്തിൽ അണിചേർന്നു. സർക്കാരിന്റെ നയങ്ങൾ ജനദ്രോഹമാണെന്ന് കുറ്റപ്പെടുത്തിയാണ് സമരം.

വിവാദപരമ്പരകൾക്കിടെയാണ് രണ്ടാം പിണറായി സർക്കാർ രണ്ടാം വാർഷികം ഇന്ന് നടക്കുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധനസെസ് മുതൽ എഐ ക്യാമറ വരെ എത്തി നിൽക്കുന്ന വിവാദങ്ങൾ സർക്കാരിനെ വരിഞ്ഞ് മുറിക്കിയിട്ടുണ്ട്. ദേശീയ പാത വികസനത്തിൻറെ വേഗതയും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റൽ സർവേയും സർക്കാരിൻറെ നേട്ടങ്ങളാണ്. എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതോടെ തദ്ദേശമന്ത്രിസ്ഥാനത്തേക്ക് എംബി രാജേഷിനെ കൊണ്ട് വന്നതും മന്ത്രിസഭയിലെ ഏക മാറ്റമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments