ഫ്‌ളോറിഡ: ഇന്ത്യക്കാരി ദൈബായിയേക്കാള്‍ ഒര്‍ലന്‍ഡോയിലെ യു എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു എസ് സി ഐ എസ്) ഓഫിസിലെ ജീവനക്കാര്‍ക്കായിരുന്നു അത് അത്ഭുത നിമിഷമായത്. 99 വയസ്സുള്ള ഇന്ത്യക്കാരി ദൈബായി യു എസ് പൗരത്വം സ്വീകരിച്ചപ്പോള്‍ പ്രായമല്ല, കാഴ്ചപ്പാടാണ് തടസ്സമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.
ഒര്‍ലാന്‍ഡോയിലെ യു എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഓഫീസില്‍ പൗരത്വ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ദൈബായുടെ വീല്‍ചെയറില്‍ ഇരിക്കുന്ന ചിത്രം അവര്‍ പോസ്റ്റ് ചെയ്തു. മകള്‍ക്കും ഒരു ഉദ്യോഗസ്ഥനുമൊപ്പം സര്‍ട്ടിഫിക്കറ്റ് കൈവശം വെച്ചാണ് ദൈബായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പ്രായം വെറും അക്കം മാത്രമാണെന്ന് യു എസ് ഉദ്യോഗസ്ഥര്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചു.
കുടിയേറ്റ വിസ അപേക്ഷകള്‍, നാച്ചുറലൈസേഷന്‍ അപേക്ഷകള്‍, അഭയ അപേക്ഷകള്‍, സ്റ്റാറ്റസ് ക്രമീകരണങ്ങള്‍ (ഗ്രീന്‍ കാര്‍ഡുകള്‍), അഭയാര്‍ഥി അപേക്ഷകള്‍ എന്നിവ പ്രോസസ്സ് ചെയ്യുന്നതാണ് യു എസ് സി ഐ എസ്.
ഇമിഗ്രേഷന്‍ സേവനങ്ങളും ആനുകൂല്യങ്ങളും നല്‍കല്‍, എംപ്ലോയ്മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റുകള്‍ (ഇ എ ഡി) നല്‍കല്‍, എച്ച്-1 ബി വിസ പോലുള്ള കുടിയേറ്റക്കാരല്ലാത്ത താത്ക്കാലിക തൊഴിലാളികള്‍ക്കുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കല്‍ എന്നിവ ഇതിന്റെ മറ്റ് ഉത്തരവാദിത്തങ്ങളില്‍ ഉള്‍പ്പെടുന്നു.
അപേക്ഷകര്‍ക്കും ഹര്‍ജിക്കാര്‍ക്കും അംഗീകൃത പ്രതിനിധികള്‍ക്കും കേസ് അന്വേഷണങ്ങളും സേവന അഭ്യര്‍ഥനകളും ഓണ്‍ലൈനായി സമര്‍പ്പിക്കാം. അവ അവലോകനത്തിനായി ബന്ധപ്പെട്ട യു എസ് സി ഐ എസ് കേന്ദ്രത്തിലേക്കോ ഓഫീസിലേക്കോ അയയ്ക്കും.