Monday, January 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഡോ. ആസാദ് മൂപ്പൻ നയിക്കുന്ന ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ക്വാളിറ്റി കെയറുമായി ലയനം...

ഡോ. ആസാദ് മൂപ്പൻ നയിക്കുന്ന ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ക്വാളിറ്റി കെയറുമായി ലയനം പ്രഖ്യാപിച്ചു

മലയാളിയായ ഡോ. ആസാദ് മൂപ്പൻ (Dr. Azad Moopen) നയിക്കുന്ന പ്രമുഖ ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ (Aster DM Healthcare), യുഎസ് നിക്ഷേപസ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന് (Blackstone) മുഖ്യ ഓഹരി പങ്കാളിത്തമുള്ള ക്വാളിറ്റി കെയറുമായി (QCIL-Quality Care India Limited) ലയനം പ്രഖ്യാപിച്ചു. പരസ്പരമുള്ള ഓഹരിവച്ചുമാറ്റം (ഷെയർ‌ സ്വാപ്പിങ്) വഴിയായിരിക്കും ലയനം. ബ്ലാക്ക്സ്റ്റോണിന് 73% ഓഹരികളുള്ള സ്ഥാപനമാണ് ക്വാളിറ്റി കെയർ. ലയിച്ചുണ്ടാകുന്ന കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളിലൊന്നായിരിക്കും.

ലയനാനന്തരം കമ്പനിക്ക് ‘ആസ്റ്റർ‌ ഡിഎം ക്വാളിറ്റി കെയർ’ (Aster DM Quality Care) എന്നായിരിക്കും പേരെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ വ്യക്തമാക്കി. 7,314 കോടി രൂപയായിരിക്കും ആസ്റ്റർ‌ ഡിഎം ക്വാളിറ്റി കെയറിന്റെ സംയോജിത വരുമാനം. 27 നഗരങ്ങളിലായുള്ള 38 ആശുപത്രികളിലായി 10,150ലേറെ കിടക്കകളോടെയാണ് ഇന്ത്യയിലെ ടോപ് 3 ആശുപത്രി ശൃംഖലകളിലൊന്നായി ലയനാനന്തരം ആസ്റ്റർ‌ ഡിഎം ക്വാളിറ്റി കെയർ മാറുക. ലയനത്തിന്റെ ഭാഗമായി ആസ്റ്റർ‌ ആസ്ഥാനം കർണാടകയിൽ നിന്ന് ആന്ധ്രയിലേക്കും മാറ്റും

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com