മഹാകുംഭമേളയുടെ ഭാഗമായി ഉത്തര്‍പ്രദേശിലെ 75 ജയിലുകളിലെ 90,000ത്തോളം തടവുകാരെ ഗംഗാജലത്തില്‍ കുളിപ്പിച്ച് ജയില്‍ വകുപ്പ് അധികൃതര്‍.
പ്രയാഗ് രാജിലെ ത്രിവേണിസംഗമത്തില്‍ നിന്നുള്ള വെള്ളം ജയിലുകളിലെ ടാങ്കുകളിലെ വെള്ളത്തില്‍ കലര്‍ത്തിയാണ് ജയില്‍പ്പുള്ളികള്‍ക്ക് കുളിക്കാന്‍ അവസരമൊരുക്കിയത്. ഗംഗാ ജലത്തില്‍ അപകടകരമാംവിധം കോളിഫോം ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ജയിലുകളിലേക്കും ഈ വെള്ളം എത്തിച്ചിരിക്കുന്നത്. സംഭവത്തിന്‍റെ വിഡിയോയും പുറത്തുവന്നു. ഇതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്.



