Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതീരുവ പ്രതിസന്ധി: പീയൂഷ് ഗോയൽ വീണ്ടും യുഎസിലേക്ക് 

തീരുവ പ്രതിസന്ധി: പീയൂഷ് ഗോയൽ വീണ്ടും യുഎസിലേക്ക് 

ന്യൂഡൽഹി : ‘പകരത്തിനു പകരം തീരുവ’ ഏപ്രിൽ രണ്ടിനു നടപ്പാകാനിരിക്കെ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ വീണ്ടും യുഎസ് സന്ദർശിച്ചേക്കും. ഏതാനും ദിവസം മുൻപാണ് ആദ്യ റൗണ്ട് ചർച്ച പൂർത്തിയാക്കി മന്ത്രി തിരിച്ചെത്തിയത്. യുഎസിന്റെ വ്യാപാരയുദ്ധം മൂലമുള്ള പ്രത്യാഘാതം ലഘൂകരിക്കുന്നതിന്റെ ഭാഗമാണു രണ്ടാം സന്ദർശനമെന്നാണു സൂചന. അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന തീരുവ കുറയ്ക്കാൻ ഇന്ത്യ തയാറായിട്ടുണ്ടെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാരിനെ സമ്മർദത്തിലാക്കിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments