Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsUSAIDയിലെ 1,600ലധികം ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന് ട്രപ്

USAIDയിലെ 1,600ലധികം ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന് ട്രപ്

വാഷിംഗ്ടണ്‍ : യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റിലെ (യുഎസ്എഐഡി) 1,600ലധികം ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് ട്രംപ് ഭരണകൂടം ഞായറാഴ്ച പ്രഖ്യാപിച്ചു. ഏജന്‍സിയിലെ യുഎസിന് പുറത്ത് ജോലി ചെയ്യുന്ന നിരവധി ജീവനക്കാരെ ശമ്പളത്തോടെയുള്ള അഡ്മിനിസ്‌ട്രേറ്റീവ് അവധിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുഎസ്എഐഡിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രധാന ജീവനക്കാരും മാത്രമാണ് ഇപ്പോഴും ജോലി ചെയ്യുന്നത്.

ജോലി ഒഴിഞ്ഞ് പോകേണ്ടവര്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ജീവനക്കാരുടെ എണ്ണത്തില്‍ ബലത്തില്‍ കുറവ് വരുത്തുന്നതിന്റെ ഭാഗമായുള്ള നടപടി നിങ്ങളെ ബാധിച്ചിട്ടുണ്ടെന്നും, ഇത് അറിയിക്കുന്നതില്‍ ഖേദിക്കുന്നുവെന്നുമാണ് പിരിച്ചുവിടപ്പെട്ടവര്‍ക്ക് ലഭിച്ച ഇമെയില്‍. സന്ദേശം ലഭിച്ചവരെ ഏപ്രില്‍ 24 മുതല്‍ ഫെഡറല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുമെന്നും ഇമെയിലില്‍ പറയുന്നു.

സര്‍ക്കാരിന്റെ ചിലവു ചുരുക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. ആറ് പതിറ്റാണ്ട് പഴക്കമുള്ള സഹായ, വികസന ഏജന്‍സിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്ക് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ചെലവ് ചുരുക്കല്‍ വിഷയത്തിലെ ഉപദേശകന്‍ ഇലോണ്‍ മസ്‌കും നീങ്ങുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments