തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ഒഴികെയുള്ള ഘടകകക്ഷികളുമായി ചർച്ചനടത്തി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉടൻ തന്നെ ചർച്ച പൂർത്തിയാകുമെന്നും സ്ഥാനാർഥികളെ സമയമാകുമ്പോൾ തീരുമാനിക്കുമെന്നും വി.ഡി. സതീശന് പറഞ്ഞു. സിറ്റിങ് എംപിമാരിൽ എല്ലാവരെയും മത്സരിപ്പിക്കുമോ എന്ന് തിരുമാനിക്കുന്നതു പാർട്ടിയാണെന്നും വി.ഡി. സതീശൻ പ്രതികരിച്ചു.
‘‘കോൺഗ്രസ് തയാറായിരിക്കുകയാണ്. സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനുള്ള ഷെഡ്യൂൾ ഞങ്ങൾ തയാറാക്കിയിട്ടുണ്ട്. സിറ്റിങ് എംപിമാരുടെ സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകളിലേക്കു പോകുന്നേയുള്ളൂ.’’– സതീശൻ പറഞ്ഞു.