തിരുവനന്തപുരം : പ്രശസ്തമായ കേംബ്രിജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്താൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ‘നെഹ്റുവിയന്‍ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും മാര്‍ഗങ്ങളും’ എന്ന വിഷയത്തിലാകും പ്രഭാഷണം. നവംബര്‍ 17ന് സൗത്ത് ഏഷ്യന്‍ സ്റ്റുഡന്റ്സ് ഹാളിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രഭാഷണം. യുകെയിലെ ഇന്ത്യന്‍ വര്‍ക്കേഴ്സ് യൂണിയന് കേംബ്രിജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് നടത്തുന്ന സംവാദ പരിപാടികളില്‍ മുഖ്യാതിഥിയായാണ് വി.ഡി. സതീശൻ പങ്കെടുക്കുന്നത്.
നവംബര്‍ 18ന് കേംബ്രിജിലെ ആംഗ്ലിയ റസ്കിന് സര്‍വകലാശാലയില്‍ ‘സാമൂഹ്യനീതിയും രാഷ്ട്രീയ സമത്വവും’ എന്ന വിഷയത്തിലെ സംവാദത്തിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കും. ആംഗ്ലിയ റസ്കിന് സര്‍വകലാശാല ലക്ചര്‍ ഹാളില്‍ നടക്കുന്ന സംവാദത്തില്‍ യുകെ പാര്‍ലമെന്റ് അംഗം ഡാനിയല്‍ സെയ്ച്നര്‍, കേംബ്രിജ് ഷെയര്‍ – പീറ്റര്‍ബറോ ഡെപ്യൂട്ടി മേയര്‍ അന്ന സ്മിത്ത് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.