Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒമാനില്‍ ഇന്‍ഫ്ലുവന്‍സ വാക്സിന്‍ വിതരണം തിങ്കാളാഴ്ച മുതല്‍

ഒമാനില്‍ ഇന്‍ഫ്ലുവന്‍സ വാക്സിന്‍ വിതരണം തിങ്കാളാഴ്ച മുതല്‍

ഒമാനിൽ സീസണൽ ഇൻഫ്ലുവൻസ വാക്‌സിൻ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച മുതൽ നൽകി തുടങ്ങും. ശരീരവേദന ,ജലദോഷം, ക്ഷീണം എന്നിവക്ക് കാരണമാകുന്ന കാലാനുസൃതമായ പകർച്ചവ്യാധിയാണ് ഇൻഫ്ലുവൻസ വൈറസ്.

60 വയസ്സിനു മുകളിലുള്ളവർ, അനിയന്ത്രിതമായ പ്രമേഹവും അമിതവണ്ണവും അനുഭവിക്കുന്നവർ, ഗർഭിണികൾ, ഉംറ തീർഥാടകർ, ആരോഗ്യ മേഖലയിലെ തൊഴിലാളികൾ, രണ്ട് വയസ്സുള്ള കുട്ടികൾ എന്നിവർക്കവണ് വാകസിൻ നൽകുക. ശ്വാസകോശം, ഹൃദയം, വൃക്ക, കരൾ, തുടങ്ങിയ രോഗങ്ങളുള്ളവർക്കും വാകസിൻ നൽകും.

ശ്വാസകോശ വ്യവസ്ഥയെ ബാധിക്കുന്നതും ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാവുന്നതുമായ ഇൻഫ്ലുവൻസ അണുബാധ ഒഴിവാക്കാൻ,അടുത്തുള്ള ആരോഗ്യ സ്ഥാപനം സന്ദർശിച്ച് വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ ആവശ്യപ്പെട്ടു. ഒമാൻ പൗരന്മാർക്കും താമസക്കാർക്കും സ്വകാര്യ ആരോഗ്യ മേഖലയിലും വാക്സിൻ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു, ഇൻഫ്ലുവൻസ വൈറസ് മിക്ക ആളുകൾക്കും ഒരാഴ്ചയ്ക്കുള്ളിൽ വൈദ്യസഹായം ആവശ്യമില്ലാതെ സുഖം പ്രാപിക്കാറുണ്ട്. എന്നാൽ , പ്രായമായവർ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവരിൽ ഇൻഫ്ലുവൻസ ഗുരുതരമായ രോഗത്തിനോ മരണത്തിനോ ഇടയാക്കുകയും ചെയ്യാറുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com