Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവൈക്കം സത്യാഗ്രഹം ശതാബ്ദി വർഷത്തിലേക്ക്

വൈക്കം സത്യാഗ്രഹം ശതാബ്ദി വർഷത്തിലേക്ക്

കോട്ടയം: ഐതിഹാസികമായ വൈക്കം സത്യാഗ്രഹം ശതാബ്ദി വർഷത്തിലേക്ക്.1924 മാർച്ച് 30ന് ആരംഭിച്ച സമരം രാജ്യത്തെ അയിത്തത്തിനെതിരെയുള്ള പോരാട്ടത്തിന്‍റെ ആദ്യ ചവിട്ടുപടി ആയിരുന്നു. ശതാബ്ദി വർഷത്തിൽ വലിയ ആഘോഷങ്ങളാണ് സർക്കാരും വിവിധ സംഘടനകളും ഒരുക്കുന്നത്.

വൈക്കം ക്ഷേത്രത്തിന്‍റെ ചുറ്റുമതിലിന് പുറത്തുകൂടിയുള്ള വഴിയിൽ അവർണർക്ക് വിലക്കേർപ്പെടുത്തിയതിനെതിരെയായിരുന്നു ആ ഐതിഹാസിക സമരം. ഗാന്ധിജിയുടെ അനുമതിയോടുകൂടി ടി.കെ മാധവൻ എന്ന കോൺഗ്രസ് നേതാവ് നേതൃത്വം നൽകിയ സമരം തുടക്കം കുറിച്ചത് 1924 മാർച്ച് 30ന് ആയിരുന്നു. ആദ്യദിനം സത്യാഗ്രഹത്തിന് പുറപ്പെട്ടത് മൂന്നുപേർ പുലയ സമുദായത്തിൽ നിന്നും കുഞ്ഞാപ്പിയും ഈഴവ സമുദായത്തിൽ നിന്ന് ബാഹുലേയനും നായർ സമുദായത്തിൽ നിന്നും ഗോവിന്ദപ്പണിക്കുമായിരുന്നു മുന്നോട്ടുവന്നത്. എന്നാൽ കടക്കുന്നതിന് മുൻപ് തന്നെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.

തുടർന്ന് 603 ദിവസം നീണ്ടുനിന്ന സഹനസമരം. ഒടുവിൽ 1925 നവംബർ 23ന് തീണ്ടൽ പലകയിളക്കി മാറ്റി ആ സമരം വിജയം കണ്ടു. 99 വർഷത്തിനിപ്പുറം ഈ ഓർമ്മകൾ വീണ്ടെടുക്കുമ്പോൾ അത് പുതു തലമുറയ്ക്കും മുതൽ കൂട്ടാണ്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ 603 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് നടക്കുന്നത്. ഒന്നാം തിയതി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ്സും ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ മുന്നിൽ തന്നെയുണ്ട്. മല്ലികാർജുനകാർക്ക് ഇന്ന് കോൺഗ്രസിൻ്റെ ശതാബ്ദി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com