Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഫെബ്രുവരി 14: വാലൻന്റൈൻ ദിനത്തിൻ്റെ ചരിത്രം

ഫെബ്രുവരി 14: വാലൻന്റൈൻ ദിനത്തിൻ്റെ ചരിത്രം

ഫെബ്രുവരി 14, വീണ്ടും ഒരു പ്രണയ ദിനം കൂടി കടന്നുവരികയാണ്. പ്രണയിക്കുന്നവരുടെയും പ്രണയം മനസില്‍ സൂക്ഷിക്കുന്നവരുടെയും ഇഷ്ട ദിനമാണിത്. പരസ്പരം സമ്മാനപൊതികൾ കൈമാറിയും, നേരിൽ കണ്ടുമുട്ടിയും പലരും ഈ പ്രണയദിനം ആഘോഷിക്കുകയാണ്. എന്നാല്‍ എന്തുകൊണ്ടാവാം ഈ പ്രണയം തുറന്നുപറയാന്‍ ഈ ദിനം തന്നെ തെരഞ്ഞെടുത്തതെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിന് പിന്നിലെ ചരിത്രം എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ?

പ്രണയിക്കുന്നവർക്ക് ഒന്നുകൂടി തങ്ങളുടെ പ്രണയത്തെ കരുതലോടെ ചേർത്തു പിടിക്കുവാനുള്ള സമയമാണ് വാലന്‍റൈൻസ് ദിനം. സ്നേഹിക്കുന്നവർക്ക് എന്നും പ്രണയ ദിനമാണെങ്കിലും ആഘോഷിക്കുവാൻ ഈ ഒരു ദിനം തന്നെ വേണം. എന്നാൽ ഈ ദിനത്തിന്‍റെ ചരിത്രത്തിലേക്ക് പോയാൽ കേൾക്കുക പകയുടെയും ചോരയുടെയും കഥയാണ്. പ്രണയത്തിനായി ജീവൻപോലും ബലി നല്കേണ്ടി വന്ന വാലന്‍റൈൻ എന്ന കത്തോലിക്ക ബിഷപ്പിന്‍റെ കഥ. വിവാഹം നിരോധിച്ചപ്പോൾ പ്രണയിക്കുന്നവരെ ഒന്നിപ്പിക്കുവാൻ മുൻകൈയ്യെടുത്ത വാലന്‍റൈൻ ബിഷപ്പിന്റെ കഥ.

ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു.

ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതിയ ഒരു കുറിപ്പ് വച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments