തിരുവനന്തപുരം: വനിതാ ദിനത്തിലും ആശമാരെ അവഹേളിച്ച് മന്ത്രി വീണാ ജോർജ്. സമരം ചെയ്യുന്നത് നാമമാത്രമായ ആശമാരാണ്. ഭൂരിഭാഗം പേരും ഇപ്പോഴും ജോലിയിൽ ഉണ്ട് .ഇവരുമായി ഇനിയും ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി പറഞ്ഞു.സർക്കാരിന് ഇക്കാര്യത്തിൽ ഒരു പിടിവാശിയും ഇല്ല. ആശമാരെ ചേർത്ത് പിടിക്കുന്ന നിലപാടാണ് സർക്കാരിന്‍റേതെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ മന്ത്രി എന്തിനാണ് ആശമാരെ നിരന്തരം ആക്ഷേപിക്കുന്നതെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.മിനി പറഞ്ഞു. സമരത്തിന്റെ 27-ാം ദിനമായ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ മഹാസംഗമം നടത്താനാണ് തീരുമാനം.



