Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎത്ര പ്രസംഗങ്ങൾ നടത്തിയാലും മോദിയുടെ കാപട്യങ്ങൾ ജനത്തിന് ബോധ്യമാകുമെന്ന് കെ.സി. വേണുഗോപാൽ

എത്ര പ്രസംഗങ്ങൾ നടത്തിയാലും മോദിയുടെ കാപട്യങ്ങൾ ജനത്തിന് ബോധ്യമാകുമെന്ന് കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: ഭരണഘടനയെ നിരാകരിച്ച രാഷ്ട്രീയ ഗുരുക്കന്മാരുടെ ശിഷ്യനായ പ്രധാനമന്ത്രിക്ക് ഭരണഘടനയോട് ആത്മാർത്ഥതയുണ്ടെന്ന് ജനം വിശ്വസിക്കാൻ ഇടയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും ഭരണഘടനയോട് ഒരു കൂറുമില്ല. എത്ര പ്രസംഗങ്ങൾ നടത്തിയാലും അദ്ദേഹത്തിന്റെ കാപട്യങ്ങൾ ജനത്തിന് ബോധ്യമാകും.

ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള ലോക്സഭയിലെ ചർച്ചകളിൽ കോൺഗ്രസിനെക്കുറിച്ചുള്ള തൻ്റെ പഴയ വാദമുഖങ്ങൾ വീണ്ടും കൊണ്ടുവരാനായിരുന്നു പ്രധാനമന്ത്രിക്ക് താൽപ്പര്യം. ഇന്ത്യൻ ജനത നേരിടുന്ന അനീതിക്കും അസമത്വത്തിനും എതിരെയുള്ള ഉത്തരങ്ങളാണ് പൊതുജനം അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിച്ചത്.

അദാനി നടത്തിയ വൻ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കൊന്നും മോദിക്ക് ഉത്തരമില്ല. ബിജെപി ഭരണത്തിൽ രാജ്യത്ത് നടക്കുന്ന കടുത്ത ജാതി-മത വേർതിരിവുകൾ വ്യക്തമാക്കുന്ന സംഭവങ്ങൾ സംബന്ധിച്ചൊന്നും മോദിക്ക് മറുപടിയില്ലാത്തത് നിർഭാഗ്യകരമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com