Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവ്യാജ വീസയുമായി ഫ്രാൻസിലേക്ക് കടക്കാൻ ശ്രമിച്ച കടുത്തുരുത്തി സ്വദേശിനിയെ യാത്രാമധ്യേ മടക്കിയയച്ചു

വ്യാജ വീസയുമായി ഫ്രാൻസിലേക്ക് കടക്കാൻ ശ്രമിച്ച കടുത്തുരുത്തി സ്വദേശിനിയെ യാത്രാമധ്യേ മടക്കിയയച്ചു

നെടുമ്പാശേരി : വ്യാജ വീസയുമായി ഫ്രാൻസിലേക്ക് കടക്കാൻ ശ്രമിച്ച കടുത്തുരുത്തി സ്വദേശിനി ഷൈനിയെ (50) യാത്രാമധ്യേ ഖത്തറിൽനിന്നു മടക്കിയയച്ചു. കഴിഞ്ഞ 30ന് ഷങ്കൻ വീസയുമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നാണ് ഇവർ ഖത്തർ വഴി ഫ്രാൻ‌സിലേക്കു പോയത്. 

ഖത്തറിൽ നടത്തിയ പരിശോധനയിൽ വീസ വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇന്നലെ കൊച്ചിയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഷൈനിക്ക് ആദ്യം ഫ്രാൻസ് വീസ നിഷേധിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. തുടർന്ന് തൃശൂർ സ്വദേശിയായ ഒരാൾ 7 ലക്ഷം രൂപ വാങ്ങിയാണ് വീസ തരപ്പെടുത്തി നൽകിയതെന്ന് ഷൈനി പറയുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോൾ കൊച്ചിയിലെ ഇമിഗ്രേഷൻ വിഭാഗം പിടികൂടി നെടുമ്പാശേരി പൊലീസിനു കൈമാറി. റൂറൽ ജില്ല ക്രൈംബ്രാഞ്ച്  അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments