പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണ് വിഷുവുമായി ബന്ധപ്പെട്ടുള്ളത്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിനത്തില്‍ നടത്തിയ ആഘോഷം. മറ്റൊന്ന് സൂര്യന്‍ നേരെ ഉദിച്ചു തുടങ്ങിയതിന്റെ ആഘോഷം. എല്ലാം ആഘോഷങ്ങള്‍ തന്നെ. നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്ന ഐതിഹ്യമാണ് ഏറെ പ്രചാരത്തിലുള്ളത്.
മറ്റൊന്നു രാമായണകഥയില്‍ നിന്നുള്ളതാണ്. രാവണന്റെ കൊട്ടാരത്തിനുള്ളില്‍ വെയില്‍ തട്ടിയത് അദ്ദേഹത്തിന് ഇഷ്ടപ്പെടാഞ്ഞതിനാല്‍ സൂര്യനെ നേരെ ഉദിക്കാന്‍ സമ്മതിച്ചില്ലെന്നും രാമന്‍ വധിച്ചശേഷമാണ് പിന്നീട് സൂര്യന്‍ നേരെ ഉദിച്ചതെന്നും പുരാണം പറയുന്നു. എന്തായാലും വിഷു മലയാളികള്‍ക്ക് ആഘോഷത്തിന്റെ ഉത്സവാന്തരീക്ഷം തന്നെ. വിഷുക്കണി ആണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷുസദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.