ന്യൂഡല്‍ഹി: 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും തുടര്‍ന്ന് നടന്ന വോട്ടെടുപ്പിനും പിന്നാലെ വഖഫ് ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസായി. 128 പേര്‍ ബില്ലിനെ അനുകൂലിച്ചു. 95 പേര്‍ എതിര്‍ത്തു. പ്രതിപക്ഷ ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി.
വഖഫ് ഭേദഗതി ബില്‍ പാസായതിന് പിന്നാലെ സമരക്കാര്‍ മുനമ്പത്ത് മുദ്രാവാക്യം വിളിയും ആഹ്ലാദപ്രകടനവും നടത്തി.
ബുധനാഴ്ചയാണ് ബില്ല് ലോക്‌സഭയില്‍ പാസാക്കിയിരുന്നത്.