കൊൽക്കത്ത: പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം അധീർ രഞ്ജൻ ചൗധരി രാജിവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിക്കുണ്ടായ തിരിച്ചടി വിലയിരുത്താൻ ചേർന്ന പി.സി.സി യോഗത്തിന് ശേഷമാണ് ചൗധരി രാജി പ്രഖ്യാപിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ രാജി പാർട്ടി സ്വീകരിച്ചോ എന്നതിൽ വ്യക്തതയില്ല.
രാജിവെച്ചതിന് പിന്നാലെ മല്ലികാർജുൻ ഖാർഗെക്കെതിരെ രംഗത്തെത്തി. ഖാർഗെ കോൺഗ്രസിന്റെ ദേശിയ അധ്യക്ഷനായ ശേഷം സംസ്ഥാനത്തിന് പാർട്ടിക്ക് പ്രസിഡണ്ടില്ലായിരുന്നു. ഇനി മുഴുവൻ സമയ പ്രസിഡണ്ട് നിയമിതനാകുമ്പോൾ നിങ്ങൾക്കെല്ലാം അത് മനസിലാകുമെന്ന് ചൗധരി പറഞ്ഞു.
മുർഷിദാബാദിലെ ബഹരംപൂർ മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ പാർട്ടി ലോക്‌സഭാ എംപിയായ അധീർ ചൗധരി തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താനോട് പരാജയപ്പെട്ടിരുന്നു.